Aim of this blog

മലയാളിയുടെ സ്വപ്നത്തിലേക്കൊരു കൈത്താങ്...
മറ്റുള്ളവരിൽനിന്നും മലയാളികളെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. മലയാളി സംസ്കാരത്തിന്റെ ഭാഗമെന്നോ മലയാളിത്തമെന്നോ എന്തുവേണമെങ്കിലും വിളിക്കാം, കാരണം ഏതൊരു മലയാളിയുടെയും ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഫ്ളാറ്റുകളിലായി ജീവിച്ച് തീർക്കുമ്പോഴും സ്വന്തം നാട്ടിൽ ഒരു വീടെന്നത് ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്നു. ജീവിതത്തിൽ ഒരായുഷ്ക്കാലത്തെ സമ്പാദ്യം മൊത്തം ചിലവാക്കിയാലും തന്റെ വീട് പ്രൗഢഗംഭീരമാകണമെന്നു ആഗ്രഹിക്കുന്ന ചിലർ. എന്നാൽ എത്രയും ചെലവ് ലഭിക്കാമോ അത്രയും ലാഭിച്ച് തന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ചിലർ. തന്റേതായ ഐഡന്റിറ്റിയും വ്യത്യസ്തതയും വീടിനെയും പ്രതിഫലിപ്പിക്കണം എന്നാഗ്രഹിക്കുന്ന വേറെ ചിലർ എവിടെത്തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ എന്നറിയാതെ മറ്റുചിലർ. ഇത്തരത്തിൽ എല്ലാവര്ക്കും കൈത്താങ്ങായാണ് ഞങ്ങൾ ഈ പാർപ്പിടം എന്ന പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്.
പാർപ്പിടം -വീട് പ്രേമികളുടെ സ്വന്തം ഗ്രൂപ്പ് .

കെട്ടിട നിർമാണ സംബന്ധമായ എല്ലാ വിവരങ്ങളും പങ്കുവയ്‌ക്കുന്നതിനും, ശരിയായ നിയമവശം, സാമ്പത്തിക സഹായം , സാങ്കേതിക സഹായം, അനുയോജ്യമായ മെറ്റീരിയൽസ് , ഫര്ണിച്ചറുകൾ , എന്നിവ കണ്ടെത്തുവാനും , കുറഞ്ഞ ചിലവിൽ നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാകുന്നതിനും, സഹായിക്കുന്ന ഡിസൈനേഴ്സ്, കോൺട്രാക്ടര്സ് , നൂതന ഡിസൈനുകൾ എന്നിവ പരിചയപ്പെടാനും 'പർപ്പിടം നിങ്ങളെ സഹായിക്കുന്നു.

വീടെന്ന സ്വപ്നം മനസ്സിൽകൊണ്ടുനടക്കുന്ന എല്ലാവരും ഈ ഗ്രൂപ്പിൽ അംഗമാവുക.

Tuesday, November 20, 2018

How to register for Building permit easy by online ?


Please watch this video for understanding the easy way to get Building permit by online.
Using kerala Govt: portal Sanketham